മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പൊലീസുകാരി, പൊലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്.ഐയെ മർദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐയും ഇതേ സ്റ്റേഷനിലെ വനിതാ പൊലീസുകാരിയും തമ്മിലായിരുന്നു സ്റ്റേഷനുള്ളില്‍ കൈയാങ്കളി എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ നടന്ന സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. വനിതാ പൊലീസുകാരിയുടെ മൊബൈല്‍ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ അശ്ലീല സന്ദേശം അയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് നേരത്തെ ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥ അഡീഷണല്‍ എസ്.ഐയെ മർദ്ദിക്കുകയായിരുന്നു.
കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന