Friday, May 14, 2021

ആശുപത്രി ഉടമകളും ഡോക്ടർമാരുമായ അച്ഛനും മകനും കോവിഡ് ബാധിച്ച് മരിച്ചു

Must Read

കല്യാൺ: ആശുപത്രി ഉടമകളും ഡോക്ടർമാരുമായ അച്ഛനും മകനും കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ കല്യാണിൽനിന്നാണ് ഈ ദുരന്തവാർത്ത. ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ് മരിച്ചത്.

നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്​ ഇരുവരും മരണത്തിന്​ കീഴടങ്ങിയത്​. കോവിഡ്​ രോഗികളെയടക്കം ചികിത്സിച്ചിരുന്ന ഇവർ വാക്​സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്​തതയില്ല.

കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചു നിൽക്കുന്ന മഹാരാഷ്​ട്രയിൽ ഗുരുതര രോഗികൾക്ക്​ പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്​ഥയാണ്​. രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ​ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ്​ പ്രവേശിപ്പിച്ചത്​. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ്​ ബാധിതരാണ്​. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്​.

തിത്​വാലയ്ക്കടുത്തുള്ള ഖദാവലിയിൽ ക്ലിനിക്ക് നടത്തുകയാണ്​ ഡോ. നാഗേന്ദ്ര മിശ്ര. മകൻ സൂരജ്​ ഭിവണ്ടിയിലെ ബാപ്ഗാവിലാണ്​ ക്ലിനിക് നടത്തുന്നത്​. കല്യാൺ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ്​ സൂരജ്​ വിവാഹിതനായത്​. സഹോദരനും ഡോക്ടറാണ്.

കോവിഡിന്‍റെ രണ്ടാം വരവിൽ ഹോട്ട്​ സ്​പോട്ടായ മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്​. 67,123 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ​ കോവിഡ്​ സ്ഥിരീകരിച്ചത്​. 419 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ മഹാരാഷ്​ട്രയിലെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 37,70,707 ആയി ഉയർന്നു. 30,61,174 പേർ രോഗമുക്​തി നേടി. 56,783 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 81.8 ശതമാനമാണ്​ മഹാരാഷ്​ട്രയുടെ രോഗമുക്​തി നിരക്ക്​. 1.59 ശതമാനമാണ്​ മരണനിരക്ക്​.

6,47,933 പേരാണ്​ നിലവിൽ മഹാരാഷ്​ട്രയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ മഹാരാഷ്​ട്രയിൽ 60,000ത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ദിവസം 63,000 പേർക്ക്​ മഹാരാഷ്​ട്രയിൽ​ കോവിഡ്​ ബാധിച്ചിരുന്നു.

English summary

A father and son who were hospital owners and doctors died of Kovid infection

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News