Thursday, December 2, 2021

പാചകവാതക സിലിൻഡർ പൊട്ടിയതിനെത്തുടർന്ന് ഒരു കുടുംബം മണിക്കൂറുകൾ മുൾമുനയിലായി

Must Read

പനയം ചിറ്റയം സജീവ് ഭവനിൽ ഗ്രാമപ്പഞ്ചായത്ത് അംഗം പ്രമീളയുടെയും മുൻഅംഗം പനയം സജീവിന്റെയും വീട്ടിലെ ഗ്യാസ് സിലിൻഡർ ഞായറാഴ്ച രാത്രി 11.30 ഓടെ പൊട്ടി ഗ്യാസ് പടരുകയായിരുന്നു. ശബ്ദംകേട്ട് ഉണർന്നപ്പോൾ ഗ്യാസ് സിലിൻഡർ പൊട്ടിയതായി കണ്ടു. ഉടൻതന്നെ ഗ്യാസ് ഏജൻസിയെ വിവരം അറിയിച്ചു. ഗ്യാസ് സിലിൻഡർ വെള്ളത്തിൽ മുക്കിവയ്ക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് സിലിൻഡറിന്റെ പൊട്ടിയ ഭാഗം പാത്രത്തിലെ വെള്ളത്തിൽ ഇറക്കിെവച്ചു. തിങ്കളാഴ്ച പകൽ വീട്ടുകാർക്കും പരിസരവാസികൾക്കും ഗ്യാസ് ഗന്ധം രൂക്ഷമായതിനാൽ കൊല്ലം അഗ്നിശമനസേനാവിഭാഗത്തെ അറിയിച്ചു.

അവർ എത്തുന്നതിനു മുൻപ് ഗ്യാസ് ഏജൻസിയിൽ നിന്നും ആളെത്തി പൊട്ടിയ സിലിൻഡർ മാറ്റി നൽകി. അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് വീട്ടുകാർ പരാതിനൽകിയിട്ടുണ്ട്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News