Thursday, September 23, 2021

കാലപ്പഴക്കം കാരണം ചുമരിടിഞ്ഞുകൊണ്ടിരിക്കുന്ന വീടിനകത്ത് അന്തിയുറങ്ങി ഒരു കുടുംബം

Must Read

കാലപ്പഴക്കം കാരണം ചുമരിടിഞ്ഞുകൊണ്ടിരിക്കുന്ന വീടിനകത്ത് അന്തിയുറങ്ങി ഒരു കുടുംബം. മലമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരക്കടവ് ചിമ്പക്കോട് അനന്തകൃഷ്ണനും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്.

മുപ്പതുവർഷത്തോളം പഴക്കമുള്ളതാണ് അനന്തകൃഷ്ണന്റെ വീട്. ഭാര്യയും രണ്ട് മക്കളുമാണ് ഈ വീട്ടിൽ കഴിയുന്നത്. മഴയത്ത് വീടിന്റെ ഒരുഭാഗത്തെ ചുമർ കുതിർന്നതിനാൽ ഇടിഞ്ഞുവീണു. പശുത്തൊഴുത്തിനോട് ചേർന്നുള്ള ചുമരാണ് വീണത്. ഇതിനാൽ കാലികൾക്കും വീടിനകത്തേക്ക് കയറാമെന്ന അവസ്ഥയായി.

വർഷങ്ങൾക്കുമുമ്പ് മണ്ണുകൊണ്ടുനിർമിച്ച ചുമരുകളാണിത്. എല്ലായിടത്തും ബലക്ഷയം സംഭവിച്ചതിനാൽ ഏതുസമയത്തും ഇടിഞ്ഞുവീഴാറായ നിലയിലാണ് വീട്‌.

വീടിന്റെ രേഖാസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഭവനപദ്ധതികളിൽ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കൂലിപ്പണി ചെയ്തും പശുക്കളെ വളർത്തിയുമാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.മഴയിൽ വീടിന്റെ ചുമരിടിഞ്ഞു

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News