Sunday, September 26, 2021

മദ്യപിച്ച് ലക്കുകെട്ട യുവാവ് പോലീസ് നോക്കിനിൽക്കെ ആംബുലൻസ് തടഞ്ഞും ടോറസിനടിയിൽ കിടന്നും യാത്രക്കാരെ ആക്രമിക്കാൻ തുനിഞ്ഞും നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Must Read

മദ്യപിച്ച് ലക്കുകെട്ട യുവാവ് പോലീസ് നോക്കിനിൽക്കെ ആംബുലൻസ് തടഞ്ഞും ടോറസിനടിയിൽ കിടന്നും യാത്രക്കാരെ ആക്രമിക്കാൻ തുനിഞ്ഞും നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളംകൂട്ടി അക്രമാസക്തനായ യുവാവിനെ സ്ഥലത്തുനിന്ന് മാറ്റാനോ, നിയന്ത്രിക്കാനോ ആവാതെ പോലീസ് ഇയാളുടെ പിന്നാലെ നടന്നു.

മൂവാറ്റുപുഴ വെള്ളൂർക്കുന്നത്താണ് സ്ഥലം ഡിവൈ.എസ്.പി.യും എസ്.ഐ.മാരും ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ മുക്കാൽ മണിക്കൂർ മദ്യപൻ കെട്ടിയാടിയത്. പോലീസിന്റെ മുന്നിൽവെച്ച്‌ ഒരാളുടെ കരണത്തടിക്കുകയും ചെയ്തു ഇയാൾ.

ഗതാഗതത്തിരക്കും ബ്ലോക്കും ഉണ്ടായിരുന്ന ശനിയാഴ്ച വൈകീട്ട് 6.40-നാണ്‌ ഇയാൾ വെള്ളൂർക്കുന്നത്തെ പ്രധാന ജങ്‌ഷനിലെത്തിയത്. ബഹളംകൂട്ടി വാഹനങ്ങൾ തടഞ്ഞിട്ടശേഷം അതിനടിയിൽ കയറിക്കിടന്നു. പിന്നീട്‌ ബൈക്ക് യാത്രക്കാരുടെ മുന്നിലേക്ക് എടുത്തുചാടി തടഞ്ഞുവീഴ്ത്തി. രോഗിയെയുംകൊണ്ട് പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞു. ടോറസിന്റെ വീലിനടിയിൽ കയറിക്കിടന്നു. അപ്പോഴും നാട്ടുകാരാണ് ഇയാളെ പൊക്കിയെടുത്ത് മാറ്റിയത്‌. ഇവിടെനിന്നും വീണ്ടും റോഡിലിറങ്ങിയ ഇയാളെ പിന്തിരിപ്പിക്കാൻ പോലീസ് പലവട്ടം ശ്രമിച്ചു. പിന്നീട് റോഡിൽക്കിടന്ന ചെരിപ്പെടുത്ത് എതിർവശത്തെ റോഡിലേക്കു പോയി.

ലഹരിക്കടിമയായ യുവാവാണ് പൊതുജനത്തിനും പോലീസിനും തലവേദന സൃഷ്ടിച്ചതെന്നും കേസ് എടുത്തിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ് പറഞ്ഞു. അക്രമിയെ പിടികൂടും. ഇത്തരം പ്രവണതകൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഡി.വൈ.എസ്.പി. അറിയിച്ചു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News