Thursday, July 29, 2021

ഉത്ര വധക്കേസിൽ പ്രതി സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയിൽ പരാതിയുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി

Must Read

കൊല്ലം : ഉത്ര വധക്കേസിൽ പ്രതി സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയിൽ പരാതിയുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്ക് പരാതിയയച്ചത് സൂരജ് കോടതിയിൽ നിഷേധിച്ചിരുന്നു. പ്രതി 2020 മേയ് 20-ന് അയച്ച പരാതിയുടെ പകർപ്പും രസീതുകളും കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജിന്റെ ഉത്തരവുപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഹാജരാക്കിയത്.

മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥനായ ജെസ്‌വിൻ ജോണാണ് ഇവ എത്തിച്ചത്. ഹാജരാക്കിയ പരാതിയുടെ പകർപ്പ്, പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് സൈബർ പരിശോധനയിൽ കണ്ടെടുത്തതു തന്നെയാണെന്ന് ബോധ്യപ്പെട്ട കോടതി തെളിവായി സ്വീകരിച്ചു. രേഖകൾ സംബന്ധിച്ച് കോടതി സൂരജിൽനിന്ന് ചൊവ്വാഴ്ച വിശദീകരണംതേടും.

സൂരജ് അയച്ച പരാതിയിൽ ഉത്രയോടൊപ്പമാണ് 2020 മേയ് ഏഴിന് രാത്രി ഉറങ്ങിയതെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിചാരണവേളയിലും തുടർന്നുള്ള വിശദീകരണത്തിലും ഉത്രയോടൊപ്പം ഉറങ്ങി എന്നതു സൂരജ് നിഷേധിച്ചു. മറ്റൊരുമുറിയിലാണ് കിടന്നതെന്നാണ് പറഞ്ഞത്.

ഉത്രയുടെ മരണത്തിൽ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ച സാഹചര്യത്തിലാണ് സൂരജ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. സ്വത്ത് സംബന്ധിച്ച്‌ ഉത്രയും സഹോദരനുമായി വഴക്കുണ്ടാകാറുണ്ടെന്നും മരണത്തിൽ ഭാര്യാസഹോദരനെ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസമുണ്ടായ സംഭവങ്ങളും പരാതിയിൽ വിശദീകരിക്കുന്നുണ്ട്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News