Sunday, September 19, 2021

ജന്‍ ആശീര്‍വാദ് യാത്രയില്‍ കുതിരയുടെ മേല്‍ ബിജെപി പതാകയുടെ പെയിന്റ് അടിച്ചതിനെതിരെ പൊലിസില്‍ പരാതി

Must Read

ഇന്‍ഡോര്‍: ജന്‍ ആശീര്‍വാദ് യാത്രയില്‍ കുതിരയുടെ മേല്‍ ബിജെപി പതാകയുടെ പെയിന്റ് അടിച്ചതിനെതിരെ പൊലിസില്‍ പരാതി. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എന്‍ജിഒ ആണ്‌ പരാതി നല്‍കിയത്‌. വ്യാഴാഴ്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പരിപാടിക്കിടെയാണ് ചായം പൂശിയ
കുതിരയെ അണിനിരത്തിയത്.

22സംസ്ഥാനങ്ങളിലുടെയാണ് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ജന്‍ ആശീര്‍വാദ് യാത്ര നടത്തുന്നത്. ഇതിലുടെ പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 150 ലോക്‌സഭാ മണ്ഡലങ്ങളും 15,000 കിലോമീറ്ററിലധികം ദൂരവും ലക്ഷ്യം വെക്കുന്ന ബിജെപി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നു.

വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ യാത്ര ഇന്‍ഡോറിലെ വിവിധ ഭാഗങ്ങളില്‍ കൂടിയായിരുന്നു. അതിനിടെയാണ് പാര്‍ട്ടിപതാകയുടെ നിറം തേച്ച കുതിരയെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. മുന്‍ കൗണ്‍സിലറാണ് കുതിരെ പരിപാടിക്കായി എത്തിച്ചത്. കുതിരയുടെ മേല്‍ കാവിയും പച്ചയും കൂടാതെ താമര ചിഹ്നവും വരച്ചുവെച്ച് ബിജെപി എന്ന് എഴുതിയിരുന്നു. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് കാണിച്ചാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News