Tuesday, July 27, 2021

പീഡനക്കേസ് ഒതുക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി ശശീന്ദ്രനെതിരെ കേസ് എടുത്തേക്കില്ല

Must Read

തിരുവനന്തപുരം : പീഡനക്കേസ് ഒതുക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി ശശീന്ദ്രനെതിരെ കേസ് എടുത്തേക്കില്ല. ക്രിമിനല്‍ കുറ്റം കണ്ടെത്താനാവാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. കേസ് പിന്‍വലിക്കാന്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയാല്‍ മാത്രം കേസിന് സാധ്യതയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പീഡനക്കേസ് ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിലാണ് കേസെടുക്കാന്‍ കഴിയുമോ എന്നാണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരംt പൊലീസ് നിയമോപദേശം തേടിയത്.

പരാതിക്കാരിയുടെ മൊഴിയും കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും എ കെ ശശീന്ദ്രനുമായി നേരിട്ടു ബന്ധപ്പെടുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ നല്‍കിയ പരാതിയാണെന്നതും, ഫോണ്‍ സംഭാഷണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റി കണ്ടെത്താനാകുന്നില്ല എന്നുമാണ് വിലയിരുത്തല്‍.

യൂത്ത് ലീഗ് നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് നല്‍കിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പൊലീസായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News