Monday, December 6, 2021

പൊലീസുകാരൻ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ അന്വേഷിച്ച് ക്വാർട്ടേഴ്സിൽ എത്തിയ എസ്ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നു കേസ്

Must Read

പൊലീസുകാരൻ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ അന്വേഷിച്ച് ക്വാർട്ടേഴ്സിൽ എത്തിയ എസ്ഐ പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നു കേസ്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് നോർത്ത് പൊലീസ് കേസ് എടുത്തത്.

കഴിഞ്ഞ 18ന് രാത്രി 8.30ന് ആണ് സംഭവം. പൊലീസ് ആസ്ഥാനത്തു നിന്നു വയർലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി എസ്ഐ ഇതേ പൊലീസുകാരന്റെ ക്വാർട്ടേഴ്സിൽ എത്തി. വാതിൽ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് ​അറിയിച്ച എസ്ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്ഐ ഒളിവിലാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News