Sunday, January 23, 2022

ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ എസ്റ്റേറ്റ് മാനേജർക്കെതിരെ കേസ്

Must Read

കോട്ടയം : ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ എസ്റ്റേറ്റ് മാനേജർക്കെതിരെ കേസ്. മുണ്ടക്കയം പെരുവന്താനം സ്റ്റേഷൻ പരിധിയിലാണ് സംഭവം. റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജരായ പി ജേക്കബ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.

കഴിഞ്ഞ 16 ന് ആയിരുന്നു സംഭവം. മാനേജർ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. ബംഗ്ലാവിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷമായിരുന്നു പീഡനം. മേൽശാന്തിയായ യുവാവ് ഇക്കാര്യം ക്ഷേത്രം ഭാരവാഹികളോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പി ജേക്കബിനെതിരെ പോലീസ് കേസെടുത്തു. പീഡന ശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് നേരിട്ട യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News