Monday, July 26, 2021

ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ക്ഷേത്രമതിൽ തകർത്തു

Must Read

ചവറ:ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ക്ഷേത്രമതിൽ തകർത്തു. ക്ഷേത്രപരിസരത്ത് ആരാധനയിലായിരുന്ന ഒരു യുവതിക്ക് പരിക്കേറ്റു. ചവറ നല്ലേഴ്‌ത്തുമുക്ക് അരത്തകണ്ഠശാസ്താക്ഷേത്രത്തിന്റെ മതിലിലാണ് കാർ ഇടിച്ചുകയറിയത്. ഞായറാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു അപകടം.

പാലക്കാട്ടുനിന്ന്‌ കൊല്ലത്തേക്കുപോയ, മയ്യനാട് ജേക്കബിൽ ജേക്കബ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചവറ ഭാഗത്തുനിന്നു വന്ന ബൈക്ക് നല്ലേഴ്‌ത്തുമുക്കിൽ കിഴക്കുഭാഗത്തേക്ക് തിരിയവേ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

ക്ഷേത്രത്തിനു മുൻവശം വെച്ചിരുന്ന സ്കൂട്ടറുകളിൽ ഇടിച്ചശേഷമാണ്‌ കാർ മതിലിലേക്ക് ഇടിച്ചുകയറിയത്‌.

ക്ഷേത്ര ബോർഡും തകർന്നിട്ടുണ്ട്. ചവറ പോലീസ് കേസെടുത്തു.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News