Friday, September 18, 2020

മയക്കുമരുന്നിന് അടിമയായ സഹോദരൻ പതിമൂന്ന് വയസുള്ള സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ടതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

പോളി വടക്കൻ

കോഴിക്കോട് : മയക്കുമരുന്നിന് അടിമയായ സഹോദരൻ പതിമൂന്ന് വയസുള്ള സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പതിമൂന്നുകാരി കഴിഞ്ഞ 7 ന് റിലീഫ് ഹോസ്പിറ്റലിൽ വച്ച് പ്രസവിച്ചു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ടതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്

ആശുപത്രി അധികൃതർ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന വിവരം മറച്ചുവെച്ചതായി ആക്ഷേപമുണ്ട്. പെൺകുട്ടിയുടെ വയസ് 13 എന്നത് 19 ആയി തിരുത്തി എന്നും ആരോപണമുണ്ട്. വിവരം അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോട് വേണ്ട വിധത്തിൽ സഹകരിച്ചതുമില്ല.

ഏഴാം തിയതി വയറുവേദനയുമായി ഹോസ്പിറ്റലിൽ എത്തിയ പതിമൂന്നുകാരിയെ റിലീഫ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വേദനകൂടിയതിനെ തുടർന്ന് ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കുകയായിരുന്നു. തുടർന്ന് പതിമൂന്നുകാരി ഗുരുതരാവസ്ഥയിലായി.അരീക്കോട് എസ് എച് ഒ ദാസന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഹോസ്പിറ്റലിൽ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്നുമാണ് പ്രതി സഹോദരനാണെന്ന് തിരിച്ചറിഞ്ഞത്. കഞ്ചാവിന് അടിമയായ പ്രതിയെ സഹസികമായാണ് സി ഐ ദാസനും സംഘവും പിടികൂടിയത്പോക്‌സോ ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു .

സി ഐ ദാസൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിയെ ഉടനടി പിടികൂടാനായത്. ഹോസ്പിറ്റൽ അധികൃതർ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കാതിരിന്നതിനെതിരെ അന്വേഷണം തുടങ്ങിയതായി സി ഐ ദാസൻ പറഞ്ഞു.

English summary

A brother who was addicted to drugs abused his thirteen-year-old sister. A 13-year-old pregnant woman gave birth at Relief Hospital on the 7th. The news broke after Childline activists got involved in the incident

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News