Monday, April 12, 2021

ജാർഖണ്ഡിൽ മാവോവാദികൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

Must Read

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം...

ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു

ഹരിദ്വാർ: ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കുംഭമേള കോവിഡിന്‍റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. ഞായറാഴ്ച ഹരിദ്വാറിൽ 372...

റാഞ്ചി:ജാർഖണ്ഡിൽ മാവോവാദികൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പശ്ചിമ സിംഗ്ബം ജില്ലയിൽ ഹോയഹത്തു ഗ്രാമത്തിൽ ടോക്ലോ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.45-നാണ് സംഭവം.

പ്രദേശത്ത് സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു സി.ആർ.പി.എഫ്. 197 ബറ്റാലിയനും സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റായ ജാർഖണ്ഡ് ജാഗ്വാറും. ഇതിനിടെയാണ് സ്ഫോടനം. ഐ.ഇ.ഡി. ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ജാർഖണ്ഡ് ജാഗ്വാർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ദേവേന്ദ്ര കുമാർ പണ്ഡിറ്റ്, കോൺസ്റ്റബിൾമാരായ ഹർദ്വാർ ഷാ, കിരൺ സുരിൻ എന്നിവരാണ് മരിച്ചത്. കോൺസ്റ്റബിൾമാരായ ഡീപ് ടോപ്നോ, നിക്കു ഒറാവോൺ എന്നിവർക്കാണ് പരിക്കേറ്റത്.

English summary

A bomb planted by Maoists in Jharkhand has killed three policemen

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News