തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ ദേശീയ പാതയിൽ കൊരാണിക്ക് സമീപം പതിനെട്ടാംമൈലിലാണ് അപകടമുണ്ടായത്. ബൈക്കിൽ പിറകിൽ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. കാർഗോ കയറ്റി വന്ന ലോറിയും അപകടത്തിൽ പെട്ട ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിർ ദിശയിൽ നിന്ന് വാനഹത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു.

ബൈക്കിനാണ് ആദ്യം തീപിടിച്ചത്. ഇതിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു. ബൈക്കും ലോറിയും പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here