Sunday, January 23, 2022

വേങ്ങച്ചുവട് സീതപ്പടിക്ക് സമീപം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

Must Read

വേങ്ങച്ചുവട് സീതപ്പടിക്ക് സമീപം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാഴക്കുളം സ്വദേശി ബിനോയി ജോർജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്ന്‌ വാഴക്കുളത്തേക്ക് വരുകയായിരുന്ന ബിനോയിയുടെ ബൈക്ക് വളവുള്ള ഭാഗത്ത് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിടുകയായിരുന്നു. തെറിച്ച് റോഡിൽവീണ ബിനോയിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. റോഡ് തകർന്ന് മെറ്റൽ ഇളകിക്കിടക്കുന്ന അവസ്ഥയിലാണ് അപകടസ്ഥലം. ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്തിട്ടുള്ള റോഡിൽ രാത്രി വാഹനമോടിച്ചെത്തുമ്പോൾ അപകടകരമായ രീതിയിൽ റോഡ് തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെടാതിരിക്കുന്നതാണ് ഇവിടെ അപകടങ്ങൾ വർധിക്കാൻ കാരണം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News