Thursday, May 13, 2021

മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു

Must Read

മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു. പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ-രമണി ദമ്പതികളുടെ മകൾ അമൃത ബാലകൃഷ്ണ (25) നാണ് മരിച്ചത്. അമൃത രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ കരയ്ക്കുകയറ്റി.

പു​ല​ർ​ച്ചെ ഏ​ഴി​ന് നാ​യി​ക്കാ​ലി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ്ത്രം അ​ല​ക്കാ​നാ​യി അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു അ​മൃ​ത. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി​യാ​യ ഒ​ന്പ​തു വ​യ​സു​കാ​രി വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്നു ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മൃ​ത മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി ചാ​ലോ​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു. സ​ഹോ​ദ​രി: അ​ന​ഘ. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News