Tuesday, October 26, 2021

കോട്ടയത്ത് റോഡരികില്‍ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി

Must Read

കോട്ടയം: കോട്ടയത്ത് റോഡരികില്‍ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി. കങ്ങഴ ഇടയപാറയിലാണ് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ കാല്‍പാദം കണ്ടെത്തിയത്. ഇതിന് മീറ്ററുകള്‍ക്ക് സമീപം റബര്‍തോട്ടത്തില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News