പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 74കാരന് 10 വര്‍ഷം തടവുശിക്ഷ

0

ബാരിപദ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 74കാരന് 10 വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും വിധിച്ചു. ഒഡീഷയിലെ മയുര്‍ബഞ്ച് ജില്ലാ കോടതിയുടേതാണ് വിധി.

2018ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​പെ​ൺ​കു​ട്ടി​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജാ​ർ​പോ​ഖാ​രി​യ ബ്ലോ​ക്കി​ലെ ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള വ​ന​ത്തി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​കു​ക​യും ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ, 20 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply