Sunday, October 17, 2021

തെലങ്കാന സ്പീക്കർ പൊച്ചാരം ശ്രീനിവാസ് റെഡ്ഡിയുടെ അകമ്പടി വാഹനമിടിച്ച് 55കാരൻ മരിച്ചു

Must Read

തെലങ്കാന സ്പീക്കർ പൊച്ചാരം ശ്രീനിവാസ് റെഡ്ഡിയുടെ അകമ്പടി വാഹനമിടിച്ച് 55കാരൻ മരിച്ചു. ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ നരസിംഹ റെഡ്ഡിയെന്ന ഇബ്രായിംപൂർ സ്വദേശിയായ തൊഴിലാളിയാണ് സ്പീക്കറുടെ സുരക്ഷാ വാഹനം ഇടിച്ച് മരിച്ചത്.

തെലങ്കാനയിലെ മേധക് ജില്ലയിലാണ് സംഭവം. പരിക്കേറ്റ നരംസിഹ റെഡ്ഡിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. റെഡ്ഡിയെ ഇടിച്ച സുരക്ഷാ വാഹനത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി.

മേധക് ജില്ലയിലെ കല്ലകലിലാണ് അപകടമുണ്ടായത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്നും ബൻസ്‌വാദിയിലേക്ക് പോകുകയായിരുന്നു സ്പീക്കർ. യാത്രാമദ്ധ്യേയായിരുന്നു അപകടം. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പോലീസ് ഹെഡ് കോൺസ്റ്റബിളാണ്. ഇയാൾക്കെതിരെ മനോഹരാബാദ് പോലീസ് കേസെടുത്തിട്ടുണ്ട്.

മരിച്ച റെഡ്ഡി റോഡിന് നടുക്ക് ഡിവൈഡറിൽ നിൽക്കുകയായിരുന്നുവെന്നും പെട്ടെന്ന് മുറിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ വാഹനം നിർത്താനുള്ള സമയം ലഭിച്ചില്ലെന്നും ഡ്രൈവർ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News