Monday, December 6, 2021

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു

Must Read

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ(46) പോലീസ് തിരയുന്നു.

തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ പെൺകുട്ടിയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാതാവ് തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി, പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.

കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കി. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പെൺകുട്ടി മടങ്ങിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

സംഭവ സ്ഥലത്തുനിന്നും സ്കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പെൺകുട്ടിയെയും ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കി

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News