45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ ആള്‍ സ്വന്തം വീട്ടില്‍ ചെന്ന് കയറും മുന്നേ മരിച്ചു

0

ദുബായ്: 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ ആള്‍ സ്വന്തം വീട്ടില്‍ ചെന്ന് കയറും മുന്നേ മരിച്ചു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായിയാണ് (കൊച്ചുകുഞ്ഞ് 67) അവസാനമായി ഒരിക്കല്‍ കൂടി സ്വന്തം വീട്ടില്‍ എത്തും മുന്നേ മരണത്തിന് കീഴടങ്ങിയത്. പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിച്ച ഗീവര്‍ഗീസ് വീടെത്തും മുന്നേ മരണം തേടി എത്തുകയായിരുന്നു.

വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണു മരണം. പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ, ഷീന

Leave a Reply