Monday, January 17, 2022

ഭാര്യയെ കുത്തിക്കൊന്ന 42കാരന് ജീവപര്യന്തം തടവ്

Must Read

മുംബൈ: ഗാര്‍ഹിക പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന 42കാരന് ജീവപര്യന്തം തടവ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതി സന്തോഷ് അംബവാലെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് ഈര്‍മ്മിള ജോഷിയാണ് ശിക്ഷ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് പതിവായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.സംഭവദിവസം ദമ്പതികള്‍ ഒരുസെക്കന്റ്ഹാന്‍ഡ് ടിവി വാങ്ങിയിരുന്നു. അതിന്റെ ഭാഗമായി ടിവി വിറ്റയാള്‍ പണം സ്വരൂപിക്കാനായി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ടിവിക്ക് നല്‍കാന്‍ വെച്ച പണം ഭര്‍ത്താവ് കൊണ്ടുപോയി ചൂത് കളിച്ച് നശിപ്പിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

യുവതിയടെ വെളിപ്പെടുത്തലില്‍ പ്രകോപിതനായ പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News