Monday, April 12, 2021

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടവർ വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്നുപറഞ്ഞ് കബളിപ്പിച്ച് 70-കാരനിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു

Must Read

കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്

ചങ്ങനാശേരി: കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്. കേരള കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1962ൽ നഗരസഭാ...

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന...

കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക്...

ബെംഗളൂരു:ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടവർ വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്നുപറഞ്ഞ് കബളിപ്പിച്ച് 70-കാരനിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. വൈറ്റ്ഫീൽഡ് സ്വദേശിയാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ നവംബറിലാണ് റൈവ് സിസ്റ്റർ സിന, സെയ്ന, മാത്യു വില്യം എന്നീ പേരുകളിൽനിന്ന് 70-കാരന് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. യു.എസിലാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഫോൺനമ്പറുകൾ കൈമാറി. പിന്നീട് വിലകൂടിയ സമ്മാനങ്ങൾ അയച്ചുതരാമെന്ന് സിന പറഞ്ഞപ്പോൾ 70-കാരൻ വിശ്വസിച്ചു. നവംബർ പത്തിന് ഡൽഹിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും കസ്റ്റംസ് ഫീസായി 35,000 രൂപ അയക്കാനും ആവശ്യപ്പെട്ട് ഫോൺ വന്നു. പണം അയച്ചുകൊടുത്തെങ്കിലും പലതരം ഫീസുകളായി കൂടുതൽ പണം ആവശ്യപ്പെട്ടു.

ഇതോടെ വിവിധ അക്കൗണ്ടുകളിലേക്കായി 39.73 ലക്ഷം രൂപ ഇയാൾ അയച്ചുകൊടുത്തു. എന്നാൽ, പണമയച്ചിട്ടും സമ്മാനം ലഭിക്കാത്തതിനാൽ സംശയം തോന്നിയ 70-കാരൻ വൈറ്റ്ഫീൽഡ് സി.ഇ.എൻ. പോലീസിൽ പരാതി നൽകുകയായിരുന്നു. 21 അക്കൗണ്ടുകളിലേക്ക് ഇയാൾ പണം അയച്ചതായി പോലീസ് പറഞ്ഞു.

English summary

A 40-year-old man was robbed of Rs 40 lakh after he was tricked into sending expensive gifts by acquaintances through Facebook.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News