മണ്ണൂരിൽ വെളിച്ചെണ്ണ മില്ലുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ 29 കാരനായ പെയിന്റിംഗ് തൊഴിലാളിയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ഇയാളുടെ ഉറവിടം വ്യക്തമായിട്ടില്ല. ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് നെടുമ്പാശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. രണ്ടു കേസുകളിലുമായി 78 പേരെ ക്വാറന്റയിനിലാക്കി. മൈക്രോ കണ്ടെയിൻമെന്റ് സോണാക്കിയ പടിഞ്ഞാറെ കവലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ക്വാറന്റയിനിൽ കഴിയുന്നവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയ്യൂർവ്വേദ മരുന്നുകളുടെ വിതരണവും തുടങ്ങി. ഇതു വരെ 24 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു. റിസൾട്ട് ലഭിച്ചിട്ടില്ല.
English summary
A 29-year-old painting worker has also contracted the disease after Kovid confirmed it to a coconut oil mill owner in Mannur