Wednesday, December 1, 2021

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ ജീവനക്കാരുടെ അനാസ്ഥ മൂലം 26കാരി മരിച്ചു

Must Read

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ ജീവനക്കാരുടെ അനാസ്ഥ മൂലം 26കാരി മരിച്ചു. സാഗർ ജില്ലയിലാണ് സംഭവം. പ്രസവവാർഡിലെ ജീവനക്കാർ ദീപാവലി ആഘോഷിക്കാൻ പോയസമയമാണ് യുവതി മരിച്ചത്. ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് യുവതി മരിച്ചത്.

സം​ഭ​വ​ത്തി​ൽ ഒ​രു ന​ഴ്സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ജീ​വ​ന​ക്കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ചി​ല കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​രാ​തി ന​ൽ​കി​യ​താ​യി സി​റ്റി പോ​ലീ​സ് സൂ​പ്ര​ണ്ട് (സി​എ​സ്പി) ര​വീ​ന്ദ്ര മി​ശ്ര പ​റ​ഞ്ഞു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News