Monday, December 6, 2021

ഡൽഹിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 25കാരൻ കൊല്ലപ്പെട്ടു

Must Read

ന്യൂഡൽഹി: ഡൽഹിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 25കാരൻ കൊല്ലപ്പെട്ടു. രോഹിണിയിലെ ബേഗംപുർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. വെടിവയ്പ്പിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു.

ഡ​ൽ​ഹി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ സം​ഘ​മാ​യ ഗോ​ഗി ഗ്യാം​ഗി​ലെ ഷാ​ര്‍​പ്പ് ഷൂ​ട്ട​ർ ഹ​രി​യാ​ന​യി​ലെ ജി​ന്ദി​ല്‍ സ്വ​ദേ​ശി ടൈ​ഗ​ര്‍ എ​ന് ദീ​പ​ക് ശ​ര്‍​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റ് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ദീ​പ​ക്.

ഇ​വ​രു​ടെ എ​തി​ര്‍ സം​ഘ​മാ​യ തി​ല്ലു ത​ജ്പു​രി​യ ഗ്യാം​ഗി​ലെ രാ​ധേ​യ് എ​ന്ന​യാ​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പ​ക്കി​നെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ദീ​പ​ക്കി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സി​നു നേ​രെ ഇ​യാ​ള്‍ വെ​ടി​യു​തി​ര്‍​ത്ത് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. വി​കാ​സ്. സ​ണ്ണി എ​ന്നീ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സെ​പ്തം​ബ​ർ 24ന് ​രോ​ഹി​ണി​യി​ലെ കോ​ട​തി​മു​റി​യി​ൽ തി​ല്ലു ത​ജ്പു​രി​യ സം​ഘ​ത്തി​ലെ ആ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് ഗോ​ഗി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് അ​ക്ര​മി​ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ലാ​ണ് ആ​ക്ര​മി​ക​ൾ കോ​ട​തി മു​റി​യി​ലെ​ത്തി​യ​ത്

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News