Thursday, May 13, 2021

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല;കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടർ മരിച്ചു

Must Read

കോഴിക്കോട്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടിൽ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എംഡിക്ക് പഠിക്കുകയായിരുന്ന മഹ.

കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News