Monday, October 18, 2021

ലൈംഗികപീഡനം ചെറുത്ത 23 വയസ്സുകാരിയെ പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു

Must Read

ലൈംഗികപീഡനം ചെറുത്ത 23 വയസ്സുകാരിയെ പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു. വടക്കൻ കർണാടകയിലെ യാദ്ഗീറിലാണു നാടിനെ നടുക്കിയ സംഭവം. പ്രതി ഗംഗപ്പയ്ക്കായി തിരച്ചിൽ വ്യാപിപ്പിച്ചു.

ഭർത്താവ് പുറത്തുപോയ സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയാണു യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. തടഞ്ഞപ്പോൾ ബൈക്കിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ചു തീകൊളുത്തി.

യുവതിയെ ആക്രമിക്കാൻ ഇതിനു മുൻപും ഗംഗപ്പ ശ്രമിച്ചിരുന്നതായും ഗ്രാമത്തിലെ മുതിർന്നവർ ഇയാളെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News