Sunday, September 26, 2021

മദ്യപിച്ച് നടുറോഡിലിറങ്ങിയ 22കാരിയായ യുവതി സൈനിക വാഹനം തടഞ്ഞ് അതിക്രമം നടത്തി

Must Read

മദ്യപിച്ച് നടുറോഡിലിറങ്ങിയ 22കാരിയായ യുവതി സൈനിക വാഹനം തടഞ്ഞ് അതിക്രമം നടത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഡൽഹി സ്വദേശിനിയായ മോഡലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരക്കേറിയ റോഡിലാണ് മദ്യപിച്ച ശേഷം യുവതി എത്തിയത്.

തുടർന്ന് ഇവർ വാഹനം തടഞ്ഞ് നിർത്തിയ ശേഷം വാഹനത്തിന്റെ മുൻഭാഗത്ത് ചവിട്ടുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. വാഹനത്തിൽ ചവിട്ടുന്നതിനിടെ ഇവരുടെ പോക്കറ്റിൽ നിന്ന് മദ്യക്കുപ്പി താഴേക്ക് വീഴുന്നുണ്ട്.

സൈനിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഇവരോട് വഴിയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി തർക്കിക്കുകയും ഡ്രൈവറെ തള്ളിമാറ്റുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം വനിത കോൺസ്റ്റബിളിന്റെ നേതൃത്വത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ എക്സൈസ് നിയമത്തിന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News