Thursday, November 26, 2020

വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശിനിയായ 21 കാരി ജീവനൊടുക്കി

Must Read

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ...

ആലപ്പുഴ: വിവാഹത്തില്‍നിന്ന് കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശിനിയായ 21 കാരി ജീവനൊടുക്കി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന(21) യാണ് വിഷക്കായ കഴിച്ച് വീട്ടില്‍ ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെ സ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നു.

അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറി. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.

മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചത്. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൃക്കുന്നപ്പുഴ പൊലിസിന് കൈമാറിയിട്ടുണ്ടന്ന് ബന്ധുക്കള്‍ പറഞ്ഞു.

യുവതിയുടെ  ആത്മഹത്യ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നെന്ന് പരാതി.ആലപ്പുഴ ആറാട്ടുപുഴ സ്വദേശിനി അർച്ചനയാണ് ജീവനൊടുക്കിയത്. അർച്ചനയുടെ ആത്മഹത്യാ കുറിപ്പും, വോയ്‌സ് മെസേജും പുറത്തുവന്നു. ബിഎസ്സി  നേഴ്സിങ് അവസാന വർഷ വിദ്യാർത്ഥി അർച്ചന വീട്ടിലെ കിടപ്പുമുറിയിൽ ഒതളങ്ങ കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച യായിരുന്നു സംഭവം. കണ്ടല്ലൂർ സ്വദേശിയും  മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. പഠനം പൂർത്തിയായ ശേഷം യുവാവുമായി വിവാഹം കഴിച്ചു നൽകാമെന്ന് അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു. 

എന്നാൽ കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിൻമാറി.  ഇയാൾ  മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനെ തുടർന്നുണ്ടായ മനോ വിഷമത്തിലാണ്  മകൾ ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.അതേസമയം അസ്വഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.  മറ്റ് ആരോപണങ്ങൾ പരിശോധിക്കുമെന്നും തൃക്കുന്ന പുഴ എസ്എച്ചഒ അറിയിച്ചു.

Leave a Reply

Latest News

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്....

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ...

വൻ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പിടികൂടി

എറണാകുളം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും...

More News