Monday, April 12, 2021

കാമുകിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പത്തൊമ്പതുകാരൻ നാണക്കേട് മൂലം പാകിസ്ഥാനിലേക്ക് ഒളിച്ചോടി

Must Read

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

‌കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. കരുമല തേനാക്കുഴിയിലെ ഓഫീസിനു നേരെ അജ്ഞാതർ ബോംബെറിഞ്ഞു. സംഭവത്തിൽ ഓഫീസിലെ സാധനങ്ങൾ കത്തിനശിച്ചു. ആക്രമണത്തിന് പിന്നിൽ...

ബർമർ: കാമുകിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പത്തൊമ്പതുകാരൻ നാണക്കേട് മൂലം പാകിസ്ഥാനിലേക്ക് ഒളിച്ചോടി. രാജസ്ഥാനിലെ ബർമറിൽ നിന്ന് കാണാതായ യുവാവ് ഇപ്പോൾ പാക് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. നവംബർ 16നാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

പത്തൊമ്പതുകാരൻ ജോധ്പൂരിലാണ് ജോലി ചെയ്യുന്നത്. നാട്ടിലുള്ള കാമുകിയെ കാണാൻ ഇയാൾ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ രഹസ്യസമാഗമത്തിനെത്തിയപ്പോൾ കാമുകിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടുകയായിരുന്നു. ഇതോടെ നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാകിസ്ഥാൻ അതിർത്തി കടന്ന ഇയാളെ പാക് റേഞ്ചേർസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

ഇയാളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ നവംബർ അഞ്ചിന് ഇയാൾ നാട്ടിലെത്തിയതായും, വീട്ടിൽ വരാതെ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥ‌ർ കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിർത്തി കടക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.യുവാവ് പാകിസ്ഥാനിലേക്ക് പോയിരിക്കാമെന്ന സംശയത്തിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സുമായി പല തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി എംഎൽ ഗാർഗ് അറിയിച്ചു. ചർച്ചകൾക്കൊടുവിൽ സിന്ദ് പൊലീസിന്റെ കസ്റ്റഡിയിൽ ഇയാളുണ്ടെന്ന വിവരം പാക് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ബിഎസ്എഫ് അറിയിച്ചു.

English summary

A 19-year-old man who was caught at his girlfriend’s house has fled to Pakistan out of embarrassment

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News