Thursday, December 2, 2021

വാഹനപരിശോധനയ്ക്കിടെ പോലീസിനെക്കണ്ടു ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണ പതിനേഴുകാരന്റെ ബൈക്കിടിച്ച് ട്രാഫിക് എസ്.ഐ.യ്ക്ക് പരിക്ക്

Must Read

വാഹനപരിശോധനയ്ക്കിടെ പോലീസിനെക്കണ്ടു ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണ പതിനേഴുകാരന്റെ ബൈക്കിടിച്ച് ട്രാഫിക് എസ്.ഐ.യ്ക്ക് പരിക്ക്. പെരിന്തൽമണ്ണ ട്രാഫിക് എസ്.ഐ. കെ. അബ്ദുൾ അസീസിനാണ് കാലുകൾക്ക് പരിക്കേറ്റത്.

വ്യാഴാഴ്‌ച രാവിലെ 11.15-ഓടെ കുന്നപ്പള്ളിയിലാണ് സംഭവം. പെരിന്തൽമണ്ണയിൽനിന്ന് പുലാമന്തോൾ ഭാഗത്തേക്കു പോകുകയായിരുന്നു പതിനേഴുകാരൻ. പോലീസിനെക്കണ്ട് മറ്റൊരു ബൈക്കിന്റെ ഇടതുഭാഗത്തുകൂടി വെട്ടിച്ച് വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ബൈക്ക് മറിഞ്ഞു.

പതിനേഴുകാരനും വീണു. തുടർന്ന് ബൈക്ക് എട്ടുമീറ്ററോളം അകലെനിന്ന എസ്.ഐ.യെ ഇടിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെത്തുകയായിരുന്നു.

കാലുകളിൽ മുറിവുണ്ടെങ്കിലും സാരമുള്ളതല്ല. ഏലംകുളത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു പതിനേഴുകാരൻ. വീട്ടിലെ വാഹനം തന്നെയാണ് ഉപയോഗിച്ചത്. സംഭവത്തിൽ പതിനേഴുകാരനെതിരേയും പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയ രക്ഷിതാക്കൾക്കെതിരേയും കേസെടുക്കുമെന്ന് പോലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു.

രക്ഷിതാക്കൾ അറിയുക

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളും അല്ലെങ്കിൽ വാഹനമുടമയും 2019-ലെ കേന്ദ്ര മോട്ടോർവാഹന നിയമം 199-എ വകുപ്പുപ്രകാരം ശിക്ഷാർഹരാണ്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടായാൽ രക്ഷിതാവിൽനിന്ന് 25,000 രൂപ പിഴ ഈടാക്കാം.

ആറുമാസം മുതൽ മൂന്നുവർഷം വരെ തടവുശിക്ഷയും ലഭിക്കാം. വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് കഴിഞ്ഞശേഷമേ ലൈസൻസ് എടുക്കാനാവൂ. അപകടമുണ്ടാക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News