Thursday, July 29, 2021

16 കാരിയെ യുവാവ് കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

Must Read

ന്യൂഡൽഹി : 16 കാരിയെ യുവാവ് കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു . ഡൽഹി സൗത്ത് മോതിബാഗിലെ ചേരി പ്രദേശത്താണ് സംഭവം. സഫ്ദർഗഞ്ച് ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതമായി തുടരുകയാണ് .

ജെജെ ക്ലസ്റ്ററിലെ താമസക്കാരനായ പ്രവീൺ (20 ) ആണ് പെൺകുട്ടിയെ അക്രമിച്ചത് . യുവാവ് സ്ഥിരമായി പെൺകുട്ടിയെ ശല്യപ്പെടുത്താറുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട് .

സംഭവ വിവരം അറിഞ്ഞെത്തിയ പോലീസുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് . മുഖത്തും പരിക്കേറ്റിട്ടുണ്ട് . അന്വേഷണത്തിന് ശേഷം മാത്രമേ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. അതേ സമയം വാക്കുതർക്കത്തിനു പിന്നാലെയാണ് പ്രതി പെൺകുട്ടിയെ അക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട് . പ്രവീണിന്റെയും , പെൺകുട്ടിയുടെയും ഫോൺ വിശദാംശങ്ങളും പോലീസ് പരിശോധിക്കും.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News