Sunday, September 26, 2021

ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി

Must Read

മുംബൈ: ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.‌

ക​ല്യാ​ണി​ല്‍ നി​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ വ​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം റെ​യി​ൽ​വേ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് സം​ഭ​വം. ഒ​രാ​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യും സു​ഹൃ​ത്തു​ക​ളെ ചു​റ്റി​ക കാ​ട്ടി ഭ​യ​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് രാ​ത്രി മു​ഴു​വ​ന്‍ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു.

പി​റ്റേ​ദി​വ​സം ഇ‍​യാ​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി ഒ​രാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചു. സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ര​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ക​യ്‌​സ​ര്‍ ഖാ​ലി​ദ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ ശേ​ഷം കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​വ​രി​ക​യാ​ണ്.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News