Tuesday, May 18, 2021

മാതാപിതാക്കൾ വഴക്കു പറഞ്ഞു; 14കാരൻ വീട്ടിൽനിന്ന് ഒന്നര ലക്ഷം രൂപയുമെടുത്ത് പോയത് ഗോവയിലേക്ക്

Must Read

വഡോദര: പഠനത്തിൽ ഉഴപ്പിയതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിൽ മനംനൊന്ത് 14കാരൻ വീട്ടിൽനിന്ന് ഒന്നര ലക്ഷം രൂപയുമെടുത്ത് പത്താം ക്ലാസുകാരൻ പോയത് ഗോവയിലേക്ക്. ഏറെ അന്വേഷണത്തിനൊടുവിൽ വിദ്യാർഥിയെ പുണെയിൽനിന്ന് പൊലീസ് കണ്ടെത്തി.

ദിവസങ്ങൾക്ക് മുമ്പാണ് വിദ്യാർഥി വീടുവിട്ടത്. മാതാപിതാക്കൾക്ക് പുറമെ മുത്തച്ഛനും വിദ്യാർഥിയെ ശാസിച്ചിരുന്നു. മകനെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് പണം നഷ്ടപ്പെട്ടകാര്യവും വീട്ടുകാർ അറിയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

ഗോവയിലേക്കാണ് പോയതെന്നും ക്ലബുകളിലാണ് സമയം ചെലവഴിച്ചതെന്നും പൊലീസ് കണ്ടെത്തി.

പുണെ പൊലീസിൻെറ സഹായത്തോടെ വിദ്യാർഥിയെ വഡോദരയിലെത്തിക്കുകയും വീട്ടുകാർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

English summary

A 14-year-old boy went to Goa with Rs 1.5 lakh from his house after his parents complained to him.

Leave a Reply

Latest News

കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു

കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു. കൊവിഡ് രോഗബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ...

More News