Friday, September 18, 2020

അപ്രതീക്ഷിതമായി എത്തിയ മൂന്ന്‌ കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലിൽകടിച്ചു. അരുൺകുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികൾ ഉപയോഗിച്ച് കരടിയെ നേരിട്ടു; ചിന്നാർ വന്യജീവിസങ്കേതത്തിൽ വെച്ച് കരടിയുടെ ആക്രമണത്തിൽ നിന്നും 14 കാരൻ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must Read

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്...

ഇടുക്കി : ചിന്നാർ വന്യജീവിസങ്കേതത്തിൽ വെച്ച് കരടിയുടെ ആക്രമണത്തിൽ നിന്നും 14 കാരൻ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരടിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. മറയൂർ പഞ്ചായത്തിൽ പുതുക്കുടി ഗോത്രവർഗ കോളനി സ്വദേശി അരുൺകുമാറിന്റെ മകൻ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.

വീടിന് സമീപം നിർമിക്കുന്ന മൺവീടിന് ഉപയോഗിക്കാൻ വള്ളി (പാൽക്കൊടി) ശേഖരിക്കാനായാണ് അരുൺകുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന്‌ സമീപമുള്ള മലയിൽ പോയത്. ഈ സമയത്ത് അപ്രതീക്ഷിതമായി എത്തിയ മൂന്ന്‌ കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മറിച്ചിട്ട് കരടി കാലിൽകടിച്ചു. അരുൺകുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികൾ ഉപയോഗിച്ച് കരടിയെ നേരിട്ടു.

കുറച്ചുസമയത്തിനകം കാളിമുത്തുവിനെ വിട്ട് കരടികൾ വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ കാളിമുത്തുവിനെ അച്ഛനും സഹോദരനുംകൂടി മൂന്നുകിലോമീറ്റർ ദൂരം തോളിൽ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന്‌ ജീപ്പിൽ മറയൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

English summary

A 14-year-old boy survived a bear attack at the Chinnar Wildlife Sanctuary with a head injury. The child was injured in the bear attack. Kalimuthu (14), son of Arun Kumar, a native of Pudukkudi tribal colony in Marayoor panchayath was injured. His father and brother escaped. The incident took place at around 2pm on Sunday.

Leave a Reply

Latest News

കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം

കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ...

കോവിഡ് കാരണം മെട്രോയ്ക്ക് നഷ്ട കണക്ക്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ്...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്...

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക് തിരികെ നല്‍കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ...

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം 4 മാസം മുന്‍പാണു കേന്ദ്രം നിര്‍ത്തലാക്കിയത്....

More News