Sunday, November 28, 2021

പെട്രോളിന് ലിറ്ററിന് 91.87 രൂപയും ഡീസലിന് 79.83 രൂപയും;അരുണാചല്‍ പ്രദേശും വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു

Must Read

അരുണാചല്‍പ്രദേശ്: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ അരുണാചല്‍ പ്രദേശും വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു. അരുണാചലില്‍ പെട്രോളിന്റെ വാറ്റ് 20 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായും ഡീസലിന്റെ വാറ്റ് 12.5 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായുമാണ് കുറച്ചത്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നികുതി ഇളവുകളോടെ പെട്രോളിന് ലിറ്ററിന് 10.20 രൂപയുടേയും ഡീസലിന് 15.22 രൂപയുടേയും കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും, സംസ്ഥാനത്ത് ഇന്ന് മുതല്‍ പെട്രോളിന് ലിറ്ററിന് 91.87 രൂപയും ഡീസലിന് 79.83 രൂപയും ആയിരിക്കുമെന്നും അരുണാചല്‍ മുഖ്യമന്ത്രി പേമഖണ്ഡു പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News