Wednesday, July 28, 2021

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു

Must Read

ലക്നൗ : ബുലന്ദ്‌ഷറിൽ 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു . പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു .

ബുലന്ദ്‌ഷഹറിലെ ഖുർജ ദേഹത്ത് പ്രദേശത്താണ് സംഭവം. അയൽ വാസിയായ യുവാവ് കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് ഉപദ്രവിച്ചത് .

രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും , ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ് . പ്രതിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കിയതായി സർക്കിൾ ഓഫീസർ സുരേഷ് കുമാർ പറഞ്ഞു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News