Tuesday, June 15, 2021

24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 86,498 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

Must Read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 1,82,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,73,41,462 ആയി ഉയര്‍ന്നു. നിലവില്‍ 13,03,702 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 3,51,309 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,61,98,726 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Latest News

ബര്‍മുഡ ധരിച്ച് മുഖം മറച്ച് കുപ്പിയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്;നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം

പത്തനംതിട്ട: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നതായി പരാതി. ബൈക്കുകളില്‍ നിന്ന് രാത്രിയാണ് പെട്രോള്‍ മോഷണം പോകുന്നത്. റാന്നിയിലും പരിസരത്തുമായാണ് പെട്രോള്‍ മോഷണം വ്യാപകമാകുന്നത്. പെരുമ്പുഴ...

More News