Saturday, December 5, 2020

നാലു വർഷത്തിനിടെ പെ‍ാലീസുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിൽ കെ‍ാല്ലപ്പെട്ടത് 8 മാവേ‍ായിസ്റ്റ് പ്രവർത്തകർ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്:സംഘടനാ കേന്ദ്രകമ്മിറ്റി അംഗവും കമാൻഡറും ഉൾപ്പെടെ നാലു വർഷത്തിനിടെ പെ‍ാലീസുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിൽ കെ‍ാല്ലപ്പെട്ടത് 8 മാവേ‍ായിസ്റ്റ് പ്രവർത്തകർ.

പെ‍ാലീസിന്റെ തണ്ടർബോൾട്ട് സേന നടപടി കടുപ്പിച്ചതേ‍ാടെ കരുളായിയിൽ 2016 നവംബർ നാലിനുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുസ്വാമി (ദേവരാജ്), അജിത (കാവേരി) എന്നിവർ കെ‍ാല്ലപ്പെട്ടു. കുപ്പുസ്വാമിയുടെ തലയ്ക്കു ഛത്തീസ്ഗഡ് പൊലീസ് 10 ലക്ഷവും ജാർഖണ്ഡ് പൊലീസ് 7 ലക്ഷവും ഇനാം പ്രഖ്യാപിച്ചിരുന്നു.

2019 മാർച്ചിൽ വൈത്തിരി റിസേ‍ാർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ജലീൽ കെ‍ാല്ലപ്പെട്ടു. ജലീലിനെ ഏകപക്ഷീയമായി വെടിവച്ചുകെ‍ാന്നുവെന്ന് ആരേ‍ാപണമുയർന്നു. കഴിഞ്ഞവർഷം ഒക്ടേ‍ാബർ 28, 29 തീയതികളിൽ അട്ടപ്പാടി മഞ്ചക്കണ്ടി ഊരിനുസമീപം പെ‍ാലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഭവാനി ദളം കമാൻഡറും മുതിർന്ന നേതാവുമായ മണിവാസകം, ശ്രീനിവാസൻ, അജിത, കാർത്തിക് എന്നിവരാണു മരിച്ചത്.
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ ഏകപക്ഷീയമെന്ന് ആരേ‍ാപിച്ചു പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തി. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാ‍ഞ്ച് അന്വേഷണവും ഇനിയും പൂർത്തിയായിട്ടില്ല.. മഞ്ചക്കണ്ടിക്ക് കനത്ത തിരിച്ചടി നൽകുമെന്നു മാവേ‍ായിസ്റ്റ് പച്ഛിമഘട്ട പ്രത്യേക സംരക്ഷണസമിതിയും സംഘടനയുടെ ദേശീയ ഘടകവും മുന്നറിയിപ്പ് നൽകിയതോടെ പെ‍ാലീസ് അതീവ ജാഗ്രതയിലായിരുന്നു.
സംഭവത്തിന് ഒരുവർഷം തികഞ്ഞ് നാലുദിവസം പിന്നിട്ടപ്പേ‍ാഴാണു ബാണാസുര വനത്തിലെ ഏറ്റുമുട്ടൽ. കർണാടകയിലും തമിഴ്നാട്ടിലും നിരന്തരം കടുത്ത നടപടികൾ നേരിട്ടതേ‍ാടെ ആദിവാസി കേ‍ാളനികൾ കേന്ദ്രീകരിച്ചു സുഗമമായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടു കേരളത്തിൽ സജീവമായ സംഘടനയ്ക്കു പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണു നേതൃത്വത്തിന്റെയും പൊലീസിന്റെയും വിലയിരുത്തൽ.
ഊരുകൾ കേന്ദ്രീകരിച്ചു കൃത്യവും ശക്തവുമായ സാമൂഹിക പ്രശ്നം ഉയർത്തികെ‍ാണ്ടുവന്ന് സ്വാധീനമുറപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി സംഘടനാരേഖയും വ്യക്തമാക്കുന്നു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മലയാളിയായ രൂപേഷിനെയും ഭാര്യ ഷൈനയെയും കേ‍ായമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തതേ‍ാടെയാണ് നീക്കങ്ങൾക്ക് തിരിച്ചടി ആരംഭിച്ചത്.
സൈലന്റ് വാലി ഒ‍ാഫിസ്, നിറ്റ ജലാറ്റിൻ, വിദേശ ഭക്ഷണശാലകൾ എന്നിവയ്ക്കെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങളോടെ പൊലീസും ശക്തമായി രംഗത്തെത്തി. സംസ്ഥാന നക്സൽവിരുദ്ധ സേന അരീക്കേ‍ാട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കു മുൻപ് അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും മാവേ‍ായിസ്റ്റുകളുടെ സന്ദർശനവും സംഘർഷവും കെട്ടുകഥയെന്ന മട്ടിലായിരുന്നു പല ഉന്നത ഉദ്യേ‍ാഗസ്ഥരുടെയും നിരീക്ഷണം.

English summary

8 Maoists killed in Kerala clashes with police in four years

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News