Thursday, January 28, 2021

മദ്യപാനികൾ അക്രമാസക്തരായേക്കാം; പണം, മദ്യം, മറ്റു രേഖകൾ എന്നിവ നഷ്ടപെട്ടേക്കാം; ഭയത്തേ തുടർന്ന്സംരക്ഷണം വേണ്ട ഔട്ട് ലെറ്റുകളുടെ പൂർണ വിവരങ്ങൾ നൽകണമെന്ന് എക്സൈസ് കമ്മീഷണർ

Must Read

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ്...

കെ.ജെ അനിൽ

കൊല്ലം: ബിവറേജ് ഔട്ട് ലെറ്റുകൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തേ തുടർന്ന് സംരക്ഷണം വേണ്ട ഔട്ട് ലെറ്റുകളുടെ പൂർണ വിവരങ്ങൾ നൽകണമെന്ന് എക്സൈസ് കമ്മീഷണർ. ഇന്ന് ബീവറേജസ് ഔട്ട് ലെറ്റുകളിൽ അടച്ചു പൂട്ടിയ സാഹചര്യത്തിൽ പണം, മദ്യം, മറ്റു രേഖകൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്നതിൻ്റെ ഭാഗമായി എക്സൈസ് കമ്മീഷണർ  നൽകിയ നിർദേശ പ്രകാരം ഡപ്യൂട്ടി കമ്മീഷണർമാർക്കാണ് ചുമതല. അതത് സർക്കിളിലുള്ള ബിവറേജുകളിൽ ഇന്നലെ വിൽപ്പന നടത്തിയ ഇനത്തിലുള്ള പണം നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുക. മോഷണം, പിടിച്ചുപറി എന്നിവ നടക്കാൻ സാധ്യതയുള്ള ഔട്ട് ലെറ്റുകളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികൾക്കും എക്സൈസ് വകുപ്പിനും റിപ്പോർട്ട് നൽകുക. ഡിസ്ലരികളിൽ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയവയാണ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശങ്ങൾ.

മദ്യ വിൽപ്പന പൂർണമായും നിലച്ചതോടെ മദ്യാസക്തി കൂടിയവർ അക്രമാസക്തരായേക്കാമെന്ന ഭയവും വകുപ്പിനുണ്ട്. മോഷണം നടക്കാനും സാധ്യതയുണ്ട്.

ഇന്നലെ മുതൽ ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുടെ നടത്തിപ്പും സുരക്ഷയും ശുചിത്വവും എക്സൈസ് ഉദ്യേ‍ാഗസ്ഥരുടെ ചുമതലയാക്കിയിരുന്നു. റേഞ്ച് ഒ‍ാഫിസ്, സർക്കിൾ ഒ‍ാഫിസ് എന്നിവയുടെ മേൽനേ‍ാട്ടത്തിലായിരിന്നു നടത്തിപ്പ്.

മദ്യം വാങ്ങാനെത്തുന്നവരുടെ നിരയുൾപ്പെടെ പെ‍ാലീസ് സഹായത്തേ‍ാടെ ക്രമീകരിക്കാൻ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. കൊറേ‍ാണ വൈറസ് ബാധ തടയാനുളള നിർദേശങ്ങളെല്ലാം പൂർണമായി നടപ്പാക്കണം. പലയിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പല കൗണ്ടറുകളിലും മദ്യവാങ്ങാൻ തിരക്കുകൂട്ടുന്നതായി റിപ്പേ‍ാർട്ടുകൾ പുറത്തു വന്നിരുന്നു.

Leave a Reply

Latest News

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ എത്തിയത്. വിവാഹത്തിന് താലി എടുത്ത് കൊടുത്തത്...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പോലീസ് നടപടി.

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം

കൊട്ടിയം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമർദനത്തിന് ഇരയായത്. ഡി​സം​ബ​ര്‍ 24 ന് ​ഉ​ച്ച​യ്‍​ക്കാ​ണ് സം​ഭ​വം...

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്.

More News