Monday, January 18, 2021

സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി, മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല, അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം, പണം പിൻവലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല; കോവിഡ് സാമ്പത്തിക പാക്കേജ് ഇങ്ങനെ

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...
ജി.കെ വിശ്വനാഥ്

ന്യൂഡല്‍ഹി: കോവിഡ് സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. പണം പിൻവലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല.

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള  തീയതി ജൂൺ 30 ലേക്ക് മാറ്റി. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമർപ്പിക്കാനുള്ള തീയതി ജൂൺ 30 ആയി നീട്ടി.
കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ആശ്വാസം.  കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. കമ്പനികളുടെ ബോർഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.

2018–19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ 12 നിന്ന് 9 ശതമാനമായി കുറച്ചു.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും ജൂൺ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് യാതൊരു പിഴയും അടയ്ക്കേണ്ട. വിവാദ് സേ വിശ്വാസ് നികുതി തർക്കവും ജൂൺ 30 വരെ പരിഹരിക്കാം.

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News