Sunday, January 17, 2021

അടുത്ത 3–4 ദിവസങ്ങൾ അതീവ നിർണായകമെന്നു പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ

Must Read

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ...

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയുന്ന കാര്യത്തിൽ അടുത്ത 3–4 ദിവസങ്ങൾ അതീവ നിർണായകമെന്നു പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. വൈകുന്നേരം 4 മണിയോടെ 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണു സംസ്ഥാനം മുഴുവൻ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

കോവിഡ് ബാധിച്ചവരും രോഗസാധ്യതയുള്ളവരും മലബാർ മേഖലയിൽ വ്യാപകമായി അധികൃതരുടെ കണ്ണു വെട്ടിച്ചു നടക്കുന്നതായി സർക്കാരിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മറ്റു പല ജില്ലകളിലും സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാരെ വീടിനുള്ളിൽ തളച്ചിട്ടില്ലെങ്കിൽ അപകടമാണെന്നും സംസ്ഥാനം സ്തംഭിപ്പിക്കുകയാണു മാർഗമെന്നും വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയി‍ൽ കൂടിയ അവലോകന യോഗം വിലയിരുത്തി. സംസ്ഥാനത്തെ 10 ജില്ലകൾ അടച്ചു പൂട്ടാനുള്ള തീരുമാനം വൈകിക്കരുതെന്നു കേന്ദ്രസർക്കാരും നിർദേശിച്ചിരുന്നു.

ബാറുകൾ അടച്ചത്

സമൂഹവ്യാപനത്തിനുള്ള സാധ്യത പരിഗണിച്ചാണു ബാറുകൾ അടച്ചത്. മദ്യശാലകൾ അടയ്ക്കണമെന്നു കെസിബിസി ഉൾപ്പെടെ ആവശ്യപ്പെട്ടതും ഈ തീരുമാനത്തിനു വഴിതെളിച്ചു. ബവ്കോ വിൽപന ശാലകൾ അടയ്ക്കുന്നതു സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാൽ ക്യൂ കോംപ്ലക്സ് ഉൾപ്പെടെ തയാറാക്കിക്കൊണ്ടു കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തുറന്നു വയ്ക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

ലോട്ടറി വിൽപന നിർത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണിത്. മന്ത്രിസഭാ യോഗത്തിനു ശേഷം പല അവലോകന യോഗങ്ങളും നടന്നു. വൈകുന്നേരം 4 മണിയോടെയാണ് ഇന്നലത്തെ കോവിഡ് രോഗികളുടെ കണക്കുമായി മന്ത്രി കെ.കെ. ശൈലജ, മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. അതോടെ സംഗതിയുടെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു. തുടർന്നു സമ്പൂർണ അടച്ചു പൂട്ടലിലേക്കു നീങ്ങുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്നും പുതിയതായി റിപ്പോർട്ട് ചെയ്ത 28 പേരിൽ 25 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സമൂഹവ്യാപനത്തിന്റെ സൂചന?

കഴിഞ്ഞ 2 ദിവസം രോഗികളുടെ എണ്ണത്തിലുണ്ടായ വർധന സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഞായറാഴ്ച 15 പേർക്കു രോഗമുണ്ടെന്നാണു കണ്ടെത്തിയതെങ്കിൽ ഇന്നലെ അത് ഇരട്ടിയോളമായി. ഒരാഴ്ചയ്ക്കുള്ളിൽ ഇതു തടയാൻ സാധിച്ചില്ലെങ്കിൽ അപകടകരമായ രീതിയിൽ വ്യാപിക്കും.

ഈ സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസം കൊണ്ടു വ്യാപനം തടയാനുള്ള നടപടികളാണു മന്ത്രിസഭ ചർച്ച ചെയ്തത്. മുഴുവൻ ജില്ലകളും അടച്ചിട്ടു പൂ‍ർണമായി സ്തംഭിപ്പിക്കുന്നതിനെ ഭൂരിപക്ഷം മന്ത്രിമാരും എതിർത്തിരുന്നു. അങ്ങനെ ചെയ്താൽ ഭക്ഷണ സാധനങ്ങളുടെ ലഭ്യത പ്രശ്നമാകുമെന്നും സാധാരണക്കാരും പാവപ്പെട്ടവരും ബുദ്ധിമുട്ടുമെന്നും അവർ ചൂണ്ടിക്കാട്ടി. സ്ഥിതി ഏറ്റവും ഗുരുതരമായ കാസർകോട് ജില്ല പൂർണമായി സ്തംഭിപ്പിക്കാനും മറ്റു 3 ജില്ലകൾ ഭാഗികമായി അടച്ചു പൂട്ടാനുമാണു മന്ത്രിസഭ രാവിലെ തീരുമാനിച്ചത്.

Leave a Reply

Latest News

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ബൈപ്പാസ് ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ഉദ്ഘാടനത്തിന്...

More News