കൊല്ലം/ പത്തനംതിട്ട: ഹോം ക്വാറന്റീൻ കാലയളവിൽ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ദമ്പതികൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ കേസെടുത്തു. നിർദേശങ്ങൾ അവഗണിച്ച മൂന്നു പേർക്കെതിരെ കുണ്ടറയിലും പൊലീസ് കേസെടുത്തു. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും കേസ്.
വിഴിക്കത്തോട് നെടുമാവിൽ സുരേന്ദ്രൻ (53), ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ 16നാണ് സരള ഖത്തറിൽ നിന്നു മടങ്ങിയെത്തിയത്. തുടർന്ന് വീട്ടുകാരോട് 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതു മാനിക്കാതെ ഇവർ പൊതുസ്ഥലങ്ങളിൽ പോവുകയും പൊതുപരിപാടികളിൽ പങ്കെടുത്ത് ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് കേസ്.
തലയോലപ്പറമ്പ് കൃഷ്ണ വിലാസത്തിൽ രവീന്ദ്രന് എതിരെയാണു സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു കേസ് എടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ, മതിയായ അടിസ്ഥാന സൗകര്യം ഇല്ലാതെ മുപ്പതോളം പേരെ പാർപ്പിച്ചിരുന്നതു കണ്ടെത്തുകയായിരുന്നു.
കുണ്ടറയിൽ അധികൃതരോട് മോശം പെരുമാറ്റം
എന്നാൽ അതനുസരിക്കാതെ ഇവർ പരിസരങ്ങളിലെ കടകളിലും മറ്റും കറങ്ങുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ വീണ്ടും വീട്ടിലെത്തി കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എല്ലാവരും വീട്ടിൽത്തന്നെ കഴിയണമെന്നും മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും അറിയിച്ചു. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതരോട് ഇവർ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിപ്രകാരം കുണ്ടറ പൊലീസ് ഇന്നലെ വീട്ടിലെത്തി ഇവർക്കു കർശന നിർദേശം നൽകി.
നിരീക്ഷണത്തിലിരുന്നവർ യുഎസിലേക്ക് മടങ്ങി; പൊലീസ് കേസെടുത്തു
മെഴുവേലി പഞ്ചായത്തിൽ യുഎസിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പഞ്ചായത്ത് അധികൃതരുടെ നിർദേശത്തെ തുടർന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവർ യുഎസ് പൗരത്വമുള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ. വിനോദ് കുമാർ പറഞ്ഞു. ഇവരുടെ വീസ കാലാവധി തീരാറായിരുന്നുവെന്നും ഇവർ കോവിഡ് ബാധിതരല്ലെന്നുള്ള സർട്ടിഫിക്കറ്റ് അധികൃതർ നൽകിയിരുന്നുവെന്നും അറിഞ്ഞതായി പൊലീസ് പറയുന്നു.
അതേസമയം, ഇവർ യുഎസിൽ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. ഇതു സംബന്ധിച്ച് ആശയക്കുഴപ്പം നീക്കാൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.