Monday, July 26, 2021

പത്തുവർഷം കൊണ്ട് കോണ്ടം ഉപയോഗത്തിൽ 76.5 ശതമാനം ഇടിവ്; രാജ്യത്ത് നടക്കുന്ന അപ്രതീക്ഷിത ഗർഭങ്ങളുടെയും, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളുടെയും, ലൈംഗിക രോഗങ്ങളുടെയും എണ്ണം കൂടി

Must Read

ന്യൂഡൽഹി: ലോക്ക്ഡൌൺ കാലത്ത് വൻ കുതിച്ചുചാട്ടം നടത്തിയ കോണ്ടം വില്പന ഇപ്പോൾ മന്ദഗതിയിൽ. കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ളത് വൻ ഇടിവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ ആദ്യത്തെ ‘കോണ്ടമോളജി’ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വരും തലമുറയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ മോശമാണെന്നാണ് പറയുന്നത്. കോണ്ടം അലയൻസ് എന്ന സംഘടന ഇന്ത്യയിലെ യുവജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് കോണ്ടം ഉപയോഗിക്കാത്തവരുടെ എണ്ണത്തിലെ ഇടിവ് വ്യക്തമാക്കുന്നത്.

രാജ്യത്ത് നടക്കുന്ന അപ്രതീക്ഷിത ഗർഭങ്ങളുടെയും, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളുടെയും, ലൈംഗിക രോഗങ്ങളുടെയും എണ്ണം കൂടി വരികയാണ് എന്ന് പഠനത്തിൽ പറയുന്നു. ഇതിന്റെ കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത് കോണ്ടം ഉപയോഗത്തിൽ ഉണ്ടായ ഗണ്യമായ കുറവാണ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് കോണ്ടം ഉപയോഗത്തിൽ 76.5 ശതമാനം ഇടിവാണ് ഉണ്ടായിയിട്ടുള്ളത്. ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫോർമേഷൻ സിസ്റ്റം സർവേയുടെ റിപ്പോർട്ട് പ്രകാരം രണ്ട് കോടിയോളം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ഇന്ത്യൻ വിപണി അടുത്തിടെ 45 ലക്ഷമായി ഇടിഞ്ഞു.

ലോക്ക് ഡൌൺ ആണ് ഇതിന്റെ കാരണമെന്നാണ് കണ്ടെത്തൽ. ലോക്ക് ഡൌൺ ആരംഭിച്ച സമയത്ത് കോണ്ടം വില്പനയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. എന്നാൽ, പിന്നീട് യുവതീയുവാക്കൾ പുറത്തിറങ്ങി പൊതു ഇടങ്ങളിൽ സമയം ചെലവിടുന്നതു കുറഞ്ഞതോടെ, അത് കോണ്ടം വിപണിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. യുവതീയുവാക്കളാണ് കോണ്ടം കൂടുതലും ഉപയോഗിക്കുന്നതെന്നിരിക്കെ ലോക്ക് ഡൌൺ അവരെ പൊതു ഇടങ്ങളിൽ സമയം ചെലവിടുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്.

ദേശീയ കുടുംബാരോഗ്യ സർവേ 4 ന്റെ ഫലങ്ങൾ പ്രകാരം 20 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 80 ശതമാനവും അവരുടെ ഏറ്റവും അവസാനത്തെ പങ്കാളിയുമായി ലൈംഗികമായി ബന്ധപ്പെട്ടപ്പോൾ കോണ്ടം ഉപയോഗിച്ചിട്ടില്ല. വിവാഹപൂർവ ലൈംഗിക ബന്ധങ്ങൾക്കിടയിൽ ഏഴ് ശതമാനം സ്ത്രീകളും 27 ശതമാനം പുരുഷന്മാരും മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

മെഡിക്കൽ ഷോപ്പിലും മറ്റും പോയി കോണ്ടം ചോദിച്ചു വാങ്ങാനുള്ള മടിയാണ് കോണ്ടം ഉപയോഗം കുറഞ്ഞതിന്റെ മറ്റൊരു കാരണം. ഇന്ന് നഗരങ്ങളിലെ പല സൂപ്പർമാർക്കറ്റുകളും കോണ്ടം പാക്കറ്റുകൾ പരസ്യമായി തന്നെ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട് എങ്കിലും, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഒക്കെ ഇപ്പോഴും ഇതിനു ഒരു രഹസ്യസ്വഭാവമുണ്ട്. ഇവിടങ്ങളിൽ ചെന്ന് പരസ്യമായി വാങ്ങാൻ പലർക്കും മടിയാണ്.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News