Monday, January 25, 2021

കേരളത്തിൽ മൂന്നു പേർക്കു കൂടി കോവിഡ്–19;  വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം

Must Read

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...

ജോബിറ്റ് വർഗീസ്

തിരുവനന്തപുരം: കേരളത്തിൽ മൂന്നു പേർക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നു. മലപ്പുറത്ത് രണ്ടു പേർക്കും കാസർ‌കോട് ഒരാൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. 12,740 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 12,470 വീടുകളിലും 270 പേർ ആശുപത്രിയിലുമാണ് ഉള്ളത്. ഇന്നു 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ള 2297 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1693 പേരുടെ ഫലം നെഗറ്റിവാണ്. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയിന്റ്് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഗൾഫിൽ നിന്നു വരുന്നവരെ മാറ്റിപാർപ്പിക്കണം. ബുധനാഴ്ച മുതൽ വിലക്ക് നിലവിൽ വരും. ഇന്ത്യയിൽ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ സംഘടിതമായ പ്രവർത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി‌ വ്യക്തമാക്കി.

പൊതുഗതാഗത ഉപയോഗം കുറയ്ക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കേരളത്തിൽ ഏപ്രിൽ 14 വരെയുള്ള പിഎസ്‌സി പരീക്ഷയും അഭിമുഖങ്ങളും മാറ്റി. കൊറോണ ഭിതിയെത്തുടർന്ന് വിമാനങ്ങൾ സർവീസ് റദ്ദാക്കുന്നതിനാൽ മിക്ക വിമാനക്കമ്പനികളും മേയ് അവസാനത്തോടെ പാപ്പരാകുമെന്ന് ആഗോള ഏവിയേഷൻ കൺസൾട്ടൻസിയായ സിഎപിഎ. സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ പിന്തുണ ലഭിച്ചില്ലെങ്കിൽ ഇതായിരിക്കും അവസ്ഥയെന്നും അവർ വ്യക്തമാക്കി. മാർച്ച് 2ന് രാവിലെ 1.20ന് ദോഹയിൽ നിന്നു തിരുവനന്തപുരത്തെത്തിയ QR 506 വിമാനത്തിൽ വന്നവരെ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നു.

Leave a Reply

Latest News

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....

മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ

തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

More News