Sunday, June 20, 2021

കഴിഞ്ഞ വർഷം മരിച്ചത് 730 ഡോക്ടർമാർ; രണ്ടാം തരംഗത്തിൽ ചെറിയ സമയത്തിനുള്ളിൽതന്നെ നഷ്ടമായത് 244 ഡോക്ടർമാരെ

Must Read

ന്യു​ഡ​ൽ​ഹി: കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ മ​ര​ണ​നി​ര​ക്ക്​ കൂ​ടു​ത​ലാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ​അ​സോ​സി​യേ​ഷ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം 730 ഡോ​ക്​​ട​ർ​മാ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​തെ​ങ്കി​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ൽ​ത​ന്നെ 244 ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​താ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജെ.​എ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.

ഏ​റ്റ​വും കൂ​ടു​ത​ൽ ഡോ​ക്​​ട​ർ​മാ​ർ മ​രി​ച്ച​ത്​ ബി​ഹാ​റി​ലാ​ണ്, 86 പേ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശ്​ (34), ഡ​ൽ​ഹി (27), ആ​ന്ധ്ര​പ്ര​ദേ​ശ്​ (21) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ര​ണ​നി​ര​ക്ക്​ കൂ​ടു​ത​ലു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ അ​ന​സ്​ മു​ജാ​ഹി​ദാ​ണ്​​ (25) രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ മ​രി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡോ​ക്​​ട​ർ. കൊ​ൽ​ക്ക​ത്ത​യി​ലെ ഡോ. ​അ​നി​ൽ കു​മാ​റാ​ണ് (87) മ​രി​ച്ച മു​തി​ർ​ന്ന ഡോ​ക്​​ട​ർ.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ര​ണ്ടു ഡോ​ക്​​ട​ർ​മാ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്​​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഐ.​എം.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News