Thursday, December 2, 2021

ബഷീർ എന്ന് പേരുള്ള 700 പേർ ഇപ്പോൾ അനോന്യം അറിയുന്നു; വാട്സാപ്പ് കൂട്ടായ്മയിലൂടെ

Must Read

ബഷീർ കൂട്ടായ്മ എന്നപേരിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഫറോക്ക് മുതൽ കൊയിലാണ്ടി വരെയുള്ളവർക്ക് ഒരു ഗ്രൂപ്പ്, കൊയിലാണ്ടി മുതൽ അഴിയൂർവരെ വേറൊന്ന്. മറ്റൊന്ന് കിഴക്കൻ മേഖലയിലെ പ്രദേശത്തുകാരായ ബഷീർമാർക്ക്. ഓരോ ഗ്രൂപ്പിലും 200-ലധികംപേരുണ്ട്. കുറ്റ്യാടിയിലെ കെ.എൻ. ബഷീറാണ് കൂട്ടുചേരലിന് തുടക്കമിട്ടത്. കഴിഞ്ഞദിവസം കുറ്റ്യാടിക്കടുത്ത് നടന്ന ബഷീർ സംഗമത്തിൽ 100ഓളം പേർ പങ്കെടുത്തു.

ഡിസംബർ അവസാനവാരം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 700 ബഷീറുമാർ പങ്കെടുക്കുന്ന സമ്മേളനം ചേരും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി അനുഗ്രഹ ബഷീർ (ചെയർ), കരണ്ടോട് ഇ. മുഹമ്മദ് ബഷീർ (കൺ.), കോട്ടൂർ മോയങ്ങൽ ബഷീർ (ഖജാ.) എന്നിവരെ വർക്കിങ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗം ബഷീർ നരവന ഉദ്ഘാടനം ചെയ്തു. ബഷീർ കീഴൽ അധ്യക്ഷനായി. കളത്തിൽ ബഷീർ, ബഷീർ കക്കോടി എന്നിവർ സംസാരിച്ചു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News