Sunday, September 19, 2021

ബൈക്കിൽ പോകുന്നതിനിടെ ഹോൺ മുഴക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 70-കാരനെ വീടുകയറി ആക്രമിച്ചു

Must Read

ബൈക്കിൽ പോകുന്നതിനിടെ ഹോൺ മുഴക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 70-കാരനെ വീടുകയറി ആക്രമിച്ചു. കുഴിമറ്റം മന്നം സ്കൂളിനുസമീപം രജിതാ നിവാസിൽ രാധാകൃഷ്ണനാണ് മർദനമേറ്റത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. കഴിഞ്ഞ 23-നായിരുന്നു ആക്രമണം. പാറപ്പുറം റേഷൻകടയ്ക്കുസമീപത്തെ വളവിൽ എതിർദിശയിൽ സ്കൂട്ടറിൽ ലിബിൻ ഐസക്ക് എത്തിയപ്പോൾ രാധാകൃഷ്ണൻ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് രാധാകൃഷ്ണനുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞദിവസം രാത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ യുവാവ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയ രാധാകൃഷ്ണൻ പിന്നീട് ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരേ കേസെടുത്തതായി ചിങ്ങവനം പോലീസ് പറഞ്ഞു.

Leave a Reply

Latest News

വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്

മണ്ണാർക്കാട്: വയോധികനെ മുറിയിൽ പൂട്ടിയിട്ട് മക്കൾ. നഗരസഭയിലെ ആറാം വാർഡ് ഉഭയമാർഗത്താണ് വയോധികനെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സി.പി.എം. പാർട്ടി ഓഫീസിന് സമീപത്തായി നടമാളിക റോഡിൽ...

More News