Monday, April 12, 2021

കാഞ്ഞിരപ്പളളിയിൽ കടന്നലിന്‍റെ കുത്തേറ്റ് 7 പേ‍ർക്ക് പരിക്ക്

Must Read

സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ശ്രീഗോകുലം ഹാർമണി ഫ്ളാറ്റ് സമുച്ചയത്തിലേക്ക്

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇവർ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം...

കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

‌കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. കരുമല തേനാക്കുഴിയിലെ ഓഫീസിനു നേരെ അജ്ഞാതർ ബോംബെറിഞ്ഞു. സംഭവത്തിൽ ഓഫീസിലെ സാധനങ്ങൾ കത്തിനശിച്ചു. ആക്രമണത്തിന് പിന്നിൽ...

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ....

കോട്ടയം: കാഞ്ഞിരപ്പളളിയിൽ കടന്നലിന്‍റെ കുത്തേറ്റ് 7 പേ‍ർക്ക് പരിക്ക്. കാടുവെട്ടുന്നതിനിടെയാണ് തോട്ടം തൊഴിലാലികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്

ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം. റബ്ബർ തോട്ടത്തിലെ കാടുവെട്ടുന്നതിനിടെ അബദ്ധത്തിൽ കടന്നൽ കൂട് തകരുകയായിരുന്നു.സംഭവ സമയത്ത് ഉണ്ടായിരുന്ന എല്ലാ തൊഴിലാലികൾക്കും കുത്തേറ്റു. ഉടൻ തന്നെ ഇവർ തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ 4 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

English summary

7 injured in locust stabbing in Kanjirapally

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News